ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ സപ്പ്ളിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍

By News Desk, Malabar News
Malabarnres_school
Representational image
Ajwa Travels

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/ സപ്പ്ളിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍ 23 വരെ നടക്കും. മാര്‍ച്ച് 2020 ലെ ഒന്നാംവര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ എഴുതിയിട്ടുളള ആറ് വിഷയങ്ങളില്‍ മൂന്ന് വിഷയങ്ങള്‍ വരെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനും, രജിസ്‌റ്റര്‍ ചെയ്‌തിട്ടുളള വിഷയങ്ങളില്‍ പരീക്ഷ എഴുതാത്ത വിഷയങ്ങളുണ്ടെങ്കില്‍ അവ എഴുതുന്നതിനും റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് ഈ പരീക്ഷക്ക് രജിസ്‌റ്റര്‍ ചെയ്യാം.

Also Read: ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെ; കലാഭവൻ സോബിയുടേയും അർജുന്റേയും മൊഴി കള്ളം

ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളില്‍ പരീക്ഷക്ക് രജിസ്‌റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് യുഎഇയിലുളള പരീക്ഷാ കേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷനുളള കേരളത്തിലെ ഏതെങ്കിലും പരീക്ഷാ കേന്ദ്രത്തിലോ പരീക്ഷയെഴുതാം. ഫീസടക്കേണ്ട അവസാന തീയതി നവംബര്‍ 16 ആണ്. 600 രൂപ ഫൈനോടെ 18 വരെ അപേക്ഷ സമര്‍പ്പിക്കാം. റഗുലര്‍, ലാറ്ററല്‍ എന്‍ട്രി, വിദ്യാര്‍ഥികള്‍ക്കുളള പരീക്ഷാ ഫീസ് ഒരു പേപ്പറിന് 175 രൂപയാണ്. സര്‍ട്ടിഫിക്കറ്റ് ഫീസ് 40 രൂപ, കമ്പാര്‍ട്ട്മെന്റല്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുളള പരീക്ഷാഫീസ് ഒരു പേപ്പറിന് 225 രൂപയും സര്‍ട്ടിഫിക്കറ്റ് ഫീസ് 80 രൂപയുമാണ്. വിശദാംശങ്ങള്‍ അടങ്ങിയ വിജ്‌ഞാപനം ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലായ www.dhsekerala.gov.in ല്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE