ചിറ്റിലഞ്ചേരി: സംസ്ഥാനന്തര പാതയിൽ കടമ്പിടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. മുടപ്പല്ലൂർ തേക്കുഞ്ചേരി പ്രേം കുമാറിന്റെ മകൻ വിപി അഭിഷേക് (19) ആണ് മരിച്ചത്. അഭിഷേകിന്റെ കൂടെ ഉണ്ടായിരുന്ന ചിറ്റടി കല്ലൻ ഹൗസിൽ രതീഷിന്റെ മകൻ ആർ ചഞ്ചലിന് (19) പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം.
ലോറിയിലിടിച്ച് നിയന്ത്രണം തെറ്റി ബൈക്ക് പാതയോരത്തെ മരത്തിലിൽ ഇടിക്കുകയായിരുന്നു. നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിഷേക് മരിച്ചിരുന്നു. നെൻമാറ നേതാജി കോളേജിലെ വിദ്യാർഥികളാണ് ഇരുവരും. കോളേജ് വിട്ട് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം.
Most Read: ജലനിരപ്പ് 2401 അടി; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു







































