ജലനിരപ്പ് 2401 അടി; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

By News Desk, Malabar News
Idukki Dam
Ajwa Travels

തൊടുപുഴ: ഇടുക്കി ഡാമിൽ ജലനിരപ്പ് 2401 അടിയായി ഉയർന്നു. ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 2403 അടിയിൽ എത്തിയാൽ റെഡ് അലർട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഷട്ടറുകൾ ആവശ്യമെങ്കിൽ തുറന്നേക്കും.

സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ നിർദ്ദേശമുണ്ട്. ഇടുക്കി ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ലഭിക്കുകയാണെങ്കിൽ ജലനിരപ്പ് വീണ്ടും ഉയർന്നേക്കും.

അതേസമയം, ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും തുറന്നു. 9 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 5668 ഘനയടി വെള്ളമാണ് സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത്. 141.90 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്‌തമായി തന്നെ തുടരുകയാണ്.

Also Read: ക്ളബ്ഫൂട്ട്; നേരത്തെ കണ്ടെത്തി ചികിൽസിച്ചാല്‍ ആശ്വാസമാകും- മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE