ഇടുക്കി: ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ഈ മാസം 31 വരെയാണ് സഞ്ചാരികൾക്ക് അണക്കെട്ട് സന്ദർശിക്കാൻ അനുമതി നൽകിയത്. അതേസമയം, വെള്ളം തുറന്ന് വിടേണ്ട സാഹചര്യമുണ്ടായാൽ ആ ദിവസങ്ങളിൽ സന്ദർശനാനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ഡാം സന്ദർശനത്തിന് എത്തുന്നവർ പൂർണമായി ഹരിതചട്ടം പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. സന്ദർശകർ പ്‌ളാസ്‌റ്റിക് വസ്‌തുക്കൾ അനാവശ്യമായി വലിച്ചെറിയരുത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. അണക്കെട്ടിലെ പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനങ്ങൾ ക്രമീകരിക്കും.
സിസിടിവി നിരീക്ഷണത്തിലൂടെയും മെറ്റൽ ഡിറ്റക്‌ടറുകളുടെയും സഹായത്തോടെയാകും അണക്കെട്ടിലേക്ക് പ്രവേശനം അനുവദിക്കുക. സന്ദർശന കാലയളവിൽ അണക്കെട്ടിന്റെ പരിസരത്ത് താൽക്കാലിക ശുചിമുറികളും സ്‌ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Most Read| ഭൂപ്രശ്‌ന പരിഹാരം; ഇടുക്കി ജില്ലയിൽ കോൺഗ്രസ് ഹർത്താൽ തുടങ്ങി