മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന മലപ്പുറത്ത് കോവിഡ് വ്യാപനവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നതായി റിപ്പോർട്. ചൊവ്വാഴ്‌ച 26.57 ശതമാനമായിരുന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനത്തിൽ എത്തിയതായി അധികൃതർ അറിയിച്ചു. 4,751 പേർക്കാണ് ഇന്നലെ ജില്ലയിൽ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്.
അതേസമയം ഹോം ക്വാറന്റെയ്ന് ജില്ലാ ഭരണകൂടം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ രോഗം സ്‌ഥിരീകരിച്ചാല്‍ നിര്‍ബന്ധമായും ഡിസിസി, സിഎഫ്എല്‍ടിസി കേന്ദ്രങ്ങളില്‍ കഴിയണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്.
ഇതിനിടെ ട്രിപ്പിൾ ലോക്ക്ഡൗണിൽ ചെറിയ ഇളവുകൾ ജില്ലാ കളക്‌ടർ അനുവദിച്ചു. ഇന്നലെ മുതലാണ് നിയന്ത്രണങ്ങളിൽ ചെറിയ ഇളവുകൾ വരുത്തിയത്. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ വിൽപന നടത്തുന്ന കടകൾക്കും, വളം, കീടനാശിനി, റെയിൻ ഗാർഡ് എന്നിവ വിൽക്കുന്ന കടകൾക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ മുതൽ ഉച്ചയ്‌ക്ക് 2 മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകിയതായി കളക്‌ടർ അറിയിച്ചു.
Malabar News: ജില്ലയിൽ 2.56 ലക്ഷം തൈകൾ വിതരണത്തിന് സജ്‌ജമായി