ജില്ലയിൽ 2.56 ലക്ഷം തൈകൾ വിതരണത്തിന് സജ്‌ജമായി

By Staff Reporter, Malabar News
nursery-plants
Ajwa Travels

ബത്തേരി: ജില്ലാ സോഷ്യൽ ഫോറസ്ട്രി ഡിവിഷന്‌ കീഴിലെ മൂന്ന്‌ നേഴ്‌‌സറികളിൽ 2,56,500 വൃക്ഷത്തൈകൾ വിതരണത്തിന്‌ തയ്യാറായി. കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലെ ചുഴലി, മാനന്തവാടി റേഞ്ചിലെ ബേഗൂർ, ബത്തേരി റേഞ്ചിലെ പൂമല കുന്താണി എന്നിവിടങ്ങളിലാണ് നേഴ്‌‌സറികൾ.

പൂവരശ്, കണിക്കൊന്ന, മണിമരുത്, മന്ദാരം, വാളൻപുളി, പേര, മാതളം, മുരിങ്ങ, വുഡാപ്പിൾ, സീതപ്പഴം, മഹാഗണി, കുന്നിവാക, വീട്ടി, തേക്ക്, ഉങ്ങ്, കുമിഴ്, നെല്ലി, നീർമരുത്, മഞ്ചാടി, ചമത തുടങ്ങിയവയും, മുളയുടെ തൈകളും തയ്യാറാക്കിയിട്ടുണ്ട്. ചുഴലിയിലെ നേഴ്‌‌സറിയിൽ മാത്രം 82,000 തൈകളാണ് തയ്യാറാക്കിയത്.

ലോക പരിസ്‌ഥിതി ദിനത്തിലും വൃക്ഷ മഹോൽസവ കാലത്തുമായി പൊതുഇടങ്ങളിലും, സ്വകാര്യ ഭൂമികളിലും, നട്ടുവളർത്തുന്നതിനായി ഒരുക്കിയതാണ് ഈ തൈകൾ. ഇവയുടെ വിതരണം നേഴ്‌സറികളിൽ മെയ് 29ന്‌ തുടങ്ങുമെന്ന് സോഷ്യൽ ഫോറസ്ട്രി അസിസ്‌റ്റന്റ് കൺസർവേറ്റർ എംടി ഹരിലാൽ പറഞ്ഞു.

പദ്ധതിയുടെ ജില്ലാതല ഉൽഘാടനം പരിസ്‌ഥിതി ദിനമായ ജൂൺ അഞ്ചിന്‌ രാവിലെ 10.30ന്‌ കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ വളപ്പിൽ ടി സിദ്ദിഖ് എംഎൽഎ നിർവഹിക്കും. പൊതു ഇടങ്ങളിൽ നടുന്നതിനുള്ള തൈകൾ വിവിധ സംഘടനകൾക്കും സ്‌ഥാപനങ്ങൾക്കും സൗജന്യമായി നൽകും. തൈകൾ ആവശ്യമുള്ള സ്വകാര്യ വ്യക്‌തികൾ ഒന്നിന്‌ 27 രൂപ നൽകണം. ഔഷധ, ഫല ഇനങ്ങളിൽപ്പെട്ടതാണ് തൈകളിൽ അധികവും.

Read Also: മമ്മൂട്ടിക്കൊപ്പം ‘സിബിഐ സീരീസിൽ ആശാ ശരത്ത്: ‘വിരുന്നിൽ’ അർജുനൊപ്പവും; സന്തോഷം പങ്കിട്ട് താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE