മമ്മൂട്ടിക്കൊപ്പം ‘സിബിഐ സീരീസിൽ ആശാ ശരത്ത്: ‘വിരുന്നിൽ’ അർജുനൊപ്പവും; സന്തോഷം പങ്കിട്ട് താരം

By PR Sumeran, Special Correspondent
  • Follow author on
Asha Sharath New Image
Ajwa Travels

മലയാളികളുടെ പ്രിയതാരവും പ്രശസ്‌ത നര്‍ത്തകിയുമായ ആശാ ശരത്ത് വീണ്ടും ആരാധകരെ വിസ്‌മയിപ്പിക്കാൻ സൂപ്പര്‍ സ്‌റ്റാറുകൾക്കൊപ്പം എത്തുന്നു. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രപരമ്പരയായ സിബിഐ സീരീസിലെ 5ആം ഭാഗത്തിൽ മമ്മൂട്ടിയുടെ നായികയായാണ് ആശ എത്തുക.

തന്നെ ത്രില്ലടിപ്പിക്കുന്ന വലിയയൊരു സന്തോഷമാണിത്. മലയാള സിനിമാ ചരിത്രത്തിൽ പല കാരണങ്ങൾകൊണ്ട് രേഖപ്പെടുത്തിയ സിബിഐ സീരീസിന്റെ ഭാഗമാകാൻ കഴിയുക. അതും മമ്മൂക്കയുടെ നായികയായും ഏറ്റവും പ്രശസ്‌തരായ സംവിധായകനും തിരക്കഥാ രചയിതാവിനും നിർമാണ ബാനറിനുമൊപ്പം. ഈ ഭാഗ്യത്തിലെനിക്ക് അതിയായ സന്തോഷമുണ്ട്‘; ആശ പറയുന്നു.

കെ മധു തന്നെയാണ് സംവിധാനം നിർവഹിക്കുന്നത്. സിബിഐയുടെ അഞ്ചാം ഭാഗത്തില്‍ കേന്ദ്ര കഥാപാത്രമാണ് ആശാ ശരത്ത്. പ്രശസ്‌ത നിർമാതാവ് സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകള്‍ നിർമിച്ച സ്വർഗചിത്ര അപ്പച്ചന്‍ പതിനാല് വര്‍ഷത്തിന് ശേഷമാണ് നിർമാണ രംഗത്തേക്ക് തിരിച്ചെത്തുന്നത്. അഞ്ചാം പതിപ്പിനും എസ്‌എൻ സ്വാമി തന്നെയാണ് തിരക്കഥയൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷമാണ് സംവിധായകന്‍ കെ മധു അഞ്ചാം പതിപ്പ് സംവിധാനം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധികള്‍ മാറിയാല്‍ ചിങ്ങം ഒന്നിന് ചിത്രീകരണം എറണാകുളത്ത് ആരംഭിക്കുമെന്നും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുകയാണെന്നും സംവിധായകന്‍ കെ മധു പറഞ്ഞു.

Asha Sharath New Images

മമ്മൂട്ടി, മുകേഷ്, രഞ്‌ജി പണിക്കര്‍, സൗബിന്‍, സായ്‌കുമാർ എന്നിവര്‍ക്ക് പുറമെ നിരവധി പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡെൽഹി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

സംവിധായകന്‍ കണ്ണന്‍ താമരക്കുളം ദക്ഷിണേന്ത്യന്‍ സൂപ്പർസ്‌റ്റാർ അർജുനെ നായകനാക്കി മലയാളത്തിലും തമിഴിലും ഒരുക്കുന്ന ‘വിരുന്ന്’ എന്ന പുതിയ ചിത്രത്തിലും ആശാ ശരത്താണ് കേന്ദ്രകഥാപാത്രം. ദിലീപ് നായകനായ ജാക് ആന്റ് ഡാനിയേലിനു ശേഷം അർജുൻ മലയാളത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് ആശയുടേത്.

ആശാ ശരത്തിന്റെ കഥാപാത്രത്തിലൂടെയാണ് വിരുന്നിന്റെ കഥ വികസിക്കുന്നത്. ദിനേശ് പള്ളത്താണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയാലുടന്‍ ചിത്രീകരണം ആരംഭിക്കും.

mammootty and arjun in vande mataram
2010ൽ പുറത്തിറങ്ങിയ ‘വന്ദേമാതരം’ സിനിമയിൽ നിന്ന്

മുകേഷ്, അജു വർഗീസ്, ഹരീഷ് പേരടി, ബൈജു എന്നിവര്‍ക്ക് പുറമെ വലിയ താരനിര ചിത്രത്തിലുണ്ട്. ബികെ ഹരിനാരായണന്‍, റഫീക്ക് അഹമ്മദ് എന്നിവരുടേതാണ് ഗാനരചന.തനിക്കേറെ അഭിനയ സാധ്യതയുള്ള രണ്ട് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ട്. പ്രത്യേകിച്ച് രാജ്യത്തെ ചലച്ചിത്ര ആസ്വാദകര്‍ ഏറെ ആരാധിക്കുന്ന രണ്ട് സൂപ്പര്‍ താരങ്ങൾക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍‘; ആശാ ശരത്ത് പറഞ്ഞു.

Asha Sharath with Mammoottty - Varsham Movie
‘വർഷം’ സിനിമയിൽ ആശാശരത്ത് മമ്മൂട്ടിക്കൊപ്പം

മമ്മൂക്കയോടൊപ്പം എനിക്കേറെ ഇഷ്‌ടപ്പെട്ട ഒരു ചിത്രത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. 2014ൽ രഞ്‌ജിത്ത്‌ ശങ്കർ ചെയ്‌ത ‘വർഷം’ എന്ന സിനിമയിൽ. ഏറെ ആരാധനയോടെ നോക്കിക്കാണുന്ന താരമാണ് മമ്മൂക്ക. അർജുനെയും വളരെ ബഹുമാനത്തോടെ കാണുന്ന താരമാണ്. ഭാഗ്യം കൊണ്ടാണ് ലാലേട്ടൻ, മമ്മൂക്ക ഉൾപ്പടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നത്; ആശാ ശരത്ത് പറയുന്നു.

Most Read: രഞ്‌ജിനി ജോസിന്റെ ‘പെര്‍ഫ്യൂം’ മെലഡി 100+കെയുമായി ഹിറ്റ് ചാർട്ടിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE