രഞ്‌ജിനി ജോസിന്റെ ‘പെര്‍ഫ്യൂം’ മെലഡി 100+കെയുമായി ഹിറ്റ് ചാർട്ടിലേക്ക്

By Desk Reporter, Malabar News
Renjini Jose's Perfume song
Ajwa Travels

തെന്നിന്ത്യന്‍ ഗായിക രഞ്‌ജിനി ജോസ്, പെര്‍ഫ്യൂം സിനിമക്ക് വേണ്ടി പാടിയ അകലെ നിന്നുരുകും വെണ്‍താരം എന്ന് തുടങ്ങുന്ന സോള്‍ഫുള്‍ മെലഡി ഗാനം ഹിറ്റ്ചാർട്ടിൽ.

അടിച്ചുപൊളി പാട്ട്പാടി മലയാളികളെ ഹരം കൊള്ളിക്കുന്ന രഞ്‌ജിനിയുടെ പതിവ് ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ് ഈ സോള്‍ഫുള്‍ ഗാനം. സംഗീതലോകം ഇനിയും ശരിയായി ഉപയോഗിച്ചിട്ടില്ലാത്ത ഗായികയാണ് താനെന്ന് തെളിയിക്കുന്നതാണ് ഈ ഗാനത്തിന്റെ ആലാപനരീതി. കേട്ടിരുന്നു പോകുന്ന വശ്യതയിൽ, ഹൃദയത്തിലേക്ക് ആഴ്‌ന്നിറങ്ങുന്ന ഈ ഗാനമിപ്പോൾ ഔദ്യോഗിക യൂട്യൂബിൽ മാത്രം 100+കെ നേടി മുന്നേറുകയാണ്. ഗാനം ഇവിടെ കേൾക്കാം:

വിഷാദം പെയ്‌തിറങ്ങുന്ന ഈ ആര്‍ദ്രഗാനം രഞ്‌ജിനി തന്നെയാണോ പാടിയിരിക്കുന്നതെന്ന് ഒരുനിമിഷം കേൾവിക്കാർ സംശയിച്ചുപോകും. അടിച്ചുപൊളി ആലാപന ശൈലിയുടെ ഉടമയിൽ നിന്ന് തീരെ പ്രതീക്ഷിക്കാത്ത രീതിയിലാണ് തന്റെ സ്വരമാധുരിയെ ഈ ഗാനത്തിൽ രഞ്‌ജിനി ഇണക്കി ചേർത്തിരിക്കുന്നത്.

ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന രാജേഷ് ബാബു കെ ശൂരനാട് സിനിമാ ലോകത്തിന്റെ ശ്രദ്ധക്ഷണിക്കുന്ന പ്രതിഭകളിൽ ഒരാളാണെന്ന് നിസംശയം പറയാം. വരികളുടെ ആഴവും അത് സ്വാധീനിക്കേണ്ട മനസുകളെയും ആലാപന ശൈലിയുടെ രീതിയും മുൻകൂട്ടികാണാനും അതനുസരിച്ച് മനോഹരമായി സംഗീതമൊരുക്കാനും രാജേഷ് ബാബുവിന് സാധിച്ചിട്ടുണ്ട്. അർഥവത്തായ വരികളെഴുതിയ സുജിത്ത് കറ്റോടും ഈ ഗാനത്തെ മനോഹരമാക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചിരിക്കുന്നു.

Perfume Malayalam Movieമോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവരുടെ സംയുക്‌ത നിർമാണ സംരംഭമായ പെര്‍ഫ്യൂം ഹരിദാസാണ് സംവിധാനം ചെയ്‌തിരിക്കുന്നത്‌. ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ജോർജ് കുട്ടി C/O ജോർജ് കുട്ടി, ഇന്ദ്രപ്രസ്‌ഥം, കിന്നരിപ്പുഴയോരം, കണ്ണൂർ ഉൾപ്പടെ 23 സിനിമകൾക്ക് ശേഷമാണ് ഹരിദാസ് ‘പെര്‍ഫ്യൂം’ സംവിധാനം ചെയ്യുന്നത്. പിആര്‍ സുമേരൻ വാർത്താ പ്രചരണം നിർവഹിക്കുന്ന സിനിമയുടെ നിർമാണ ‘ബാനർ’ മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദനമുദ്ര ഫിലിംസുമാണ്. പെര്‍ഫ്യൂം ട്രെയ്‌ലർ കാണാം:

കെപി സുനില്‍ രചന നിർവഹിച്ചിരിക്കുന്ന പെര്‍ഫ്യൂമിന്റെ ഛായാഗ്രാഹകൻ സജേത്ത് മേനോനാണ്, ഗാനങ്ങളുടെ രചന ശ്രീകുമാരന്‍ തമ്പി, സുധി , സജിത്ത് കറ്റോട് എന്നിവരും, ഗായകര്‍ – കെഎസ് ചിത്ര, പികെ സുനില്‍കുമാര്‍ കോഴിക്കോട്, രഞ്‌ജിനി ജോസ്, മധുശ്രീ നാരായണന്‍ എന്നിവരുമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജി പട്ടിക്കര, എഡിറ്റര്‍ – അമൃത് ലൂക്ക, സൗണ്ട് ഡിസൈന്‍ പ്രബല്‍ കൂസും തുടങ്ങിയവരും പെര്‍ഫ്യൂമിന് പിന്നിലുണ്ട്.

Most Read: കോവിഡ് ചികിൽസ ഗോശാലയിൽ; ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന അശാസ്‌ത്രീയത ഗുജറാത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE