വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം

By Trainee Reporter, Malabar News
kayamkulam-election-official-car-accident-death
Representational Image
Ajwa Travels

ബത്തേരി: വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം. ദേശീയപാത 766ൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വയോധിക മരിച്ചു. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ശശി (68), മകൻ അഭിനവ് (34), ബന്ധുക്കളായ ഷീബ (56), രവി (68) എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കിയിൽ പോയി തിരിച്ചുവരുന്നതിനിടെ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. പന്നിയാർ റോഡിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മഞ്ചേരി സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേത്തല ഓവുങ്ങൽ മുഹമ്മദ് അബ്‌ദുൽ സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയാണ്.

സാരമായി പരിക്കേറ്റ സഹയാത്രികയായ അജ്‌മിയ എന്ന വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന പന്നിയാർ റോഡിലെ വളവിൽ ഇന്നലെ രാത്രി പത്ത് മണിയോടെ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണവിട്ട് റോഡിൽ നിന്ന് താഴ്‌ചയിലേക്ക് മറിഞ്ഞാണ് അപകടം നടന്നത്.

Most Read| ലോഗോയിൽ നിറം മാറ്റം വരുത്തി ഡിഡി ന്യൂസ്; കാവിനിറത്തിൽ പുതിയ ഡിസൈൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE