ലോഗോയിൽ നിറം മാറ്റം വരുത്തി ഡിഡി ന്യൂസ്; കാവിനിറത്തിൽ പുതിയ ഡിസൈൻ

ലോഗോയിൽ മാത്രമാണ് ദൂരദർശൻ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങൾ പഴയപടി തുടരുമെന്നും ഡിഡി ന്യൂസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്‌തമാക്കി.

By Trainee Reporter, Malabar News
DD News Logo
Ajwa Travels

ന്യൂഡെൽഹി: പുതിയ ലോഗോ പുറത്തിറക്കി ഡിഡി ന്യൂസ്. ദൂരദർശൻ ഇംഗ്ളീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിലാണ് നിറം മാറ്റം. കാവി നിറത്തിലാണ് പുതിയ ഡിസൈൻ. നേരത്ത ഇത് മഞ്ഞയും നീലയുമായിരുന്നു. എക്‌സിലൂടെയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

‘മുമ്പെങ്ങുമില്ലാത്ത വിധം ഒരു വാർത്താ യാത്രക്ക് തയ്യാറാകൂ’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭരണപക്ഷത്തിന് അനുകൂലമായ വാർത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനിൽക്കേയാണ് ലോഗോയുടെ നിറം കാവിയായി മാറ്റിയത്. ഇതും ഏറെ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.

ലോഗോയിൽ മാത്രമാണ് ദൂരദർശൻ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങൾ പഴയപടി തുടരുമെന്നും ഡിഡി ന്യൂസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്‌തമാക്കി. കൃത്യവും സത്യസന്ധവുമായ വാർത്തയാണ് തങ്ങൾ മുന്നിലെത്തിക്കുന്നതെന്നും പോസ്‌റ്റിൽ പറയുന്നു. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവർത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റ് ഡയറക്‌ടർ ജനറൽ എക്‌സ് പോസ്‌റ്റിൽ പ്രതികരിച്ചു.

ലോഗോയിൽ മാത്രമല്ല, ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം, നിറം മാറ്റത്തിനെതിരെ സോഷ്യൽ മീഡിയകളിൽ നിന്നുൾപ്പെടെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ലോഗോ മാറ്റിയത് സംഘപരിവാറിന് വേണ്ടിയാണെന്നും ഡിഡി ന്യൂസ് എന്ന പേരുമാറ്റി ബിജെപി ന്യൂസ് എന്നാക്കിക്കൂടെയെന്നും കമന്റുകൾ ഉണ്ട്.

നേരത്തെ നരേന്ദ്രമോദിയും മൈക്രോസോഫ്റ്റ് സ്‌ഥാപകൻ ബിൽ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദർശൻ വിവാദത്തിലായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാർ ഭാരതിക്ക് അനുമതി കിട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ അനൗദ്യോഗികമായി അനുമതിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇത് കൂടാതെ, വിവാദ സിനിമ ‘ദി കേരള സ്‌റ്റോറി’ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദർശനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

Most Read| ഇന്ത്യൻരൂപക്ക് സർവകാല മൂല്യശോഷണം; ഡോളറിന് 83.51 രൂപ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE