കോഴിക്കോട്: മുക്കത്ത് വർക്ക് ഷോപ്പ് ഉടമക്ക് എട്ടംഗ സംഘത്തിന്റെ ക്രൂര മർദ്ദനം. കൊടിയത്തൂര്‍ സ്വദേശി റുജീഷ് റഹ്‌മാനാണ് മർദ്ദനത്തിന് ഇരയായത്. ബൈക്കുകളില്‍ എത്തിയ എട്ടംഗ സംഘമാണ് ഇദ്ദേഹത്തെ മർദ്ദിച്ച് അവശനാക്കിയത്. ബൈക്ക് കഴുകി നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് വര്‍ക്ക് ഷോപ്പിലെ ജീവനക്കാര്‍ പറയുന്നത്. മർദ്ദനത്തിൽ പരിക്കേറ്റ റുജീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. ’90 ഗാരേജ്’ എന്ന സ്‌ഥാപനം നടത്തുകയാണ് റുജീഷ്. ക്രൂരമായ മര്‍ദ്ദനമാണ് റുജീഷിന് ഏല്‍ക്കേണ്ടി വന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് റുജീഷിന്റെ തീരുമാനം. നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസും വ്യക്‌തമാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Most Read: ഓൺലൈൻ ആയി പണം തട്ടിയ കേസിൽ നാല് പേർ അറസ്‌റ്റിൽ







































