ഒഡീഷ: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍തൃപിതാവിനെ വെട്ടിക്കൊന്ന യുവതി അറസ്‌റ്റില്‍. ഒഡീഷയിലെ റാണാപല്‍ ഗ്രാമത്തിലാണ് സംഭവം. രൂപ ഹാത്തി എന്ന യുവതിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഭർത്താവുമായി വഴക്കിട്ട രൂപ വാക്കത്തി ഉപയോഗിച്ച് ഭര്‍തൃപിതാവിനെ വെട്ടുകയായിരുന്നു. ബാല്‍ക്കണിയില്‍ മൃദംഗം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഭര്‍തൃപിതാവിന് വെട്ടേറ്റത്.
സംഭവത്തിനു ശേഷം ഓടി രക്ഷപെട്ട രൂപയെ സമീപത്തെ ഗ്രാമത്തില്‍ നിന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. താനും ഭർത്താവുമായുള്ള കുടുംബ വഴക്കില്‍ ഇടപെട്ട് തന്നെ അധിക്ഷേപിക്കുകയും ഭര്‍ത്താവിന്റെ പക്ഷം പിടിക്കുകയും ചെയ്‌തതിനാണ് പിതാവിനെ വധിച്ചതെന്ന് ഇവര്‍ പിന്നീട് പോലീസിനോട് സമ്മതിച്ചു.
Read also: മുതിർന്ന ബിജെപി നേതാവ് ല ഗണേശൻ മണിപ്പൂർ ഗവർണർ