മുതിർന്ന ബിജെപി നേതാവ് ല ഗണേശൻ മണിപ്പൂർ ഗവർണർ

By Syndicated , Malabar News
La ganeshan
Ajwa Travels

ന്യൂഡെൽഹി: തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാവും ആർഎസ്എസ് പ്രചാരകനുമായ ല ഗണേശനെ മണിപ്പൂർ ഗവർണറായി നിയമിച്ചു. ഞായറാഴ്‌ചയാണ് ഗണേശന് ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവ് രാഷ്‍ട്രപതി ഭവനിൽ നിന്നും പുറത്തിറക്കിയത്. നജ്‌മ ഹെപ്‌തുള്ള രാജിവെച്ച ഒഴിവിലേക്കാണ് ഗണേശനെ പരിഗണിച്ചത്.

”തന്റെ സേവനങ്ങൾ വിലമതിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യയിൽ എവിടെ ജോലി ചെയ്യാനും ഞാൻ തയ്യാറാണ്. എന്റെ അനുഭവത്തിൽ എല്ലായിടത്തുമുള്ള ഇന്ത്യയും ഒന്നാണ്”- ഗണേശൻ പ്രതികരിച്ചു. രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുള്ള ഗണേശൻ തഞ്ചാവൂർ സ്വദേശിയാണ്.

Read also: മുൻ ഇന്ത്യൻ ഫുട്ബോൾ താരം സയ്യിദ് ഷാഹിദ് ഹക്കീം അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE