തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ വെട്ടേറ്റുമരിച്ചു

By Staff Reporter, Malabar News
Murder
Representational Image
Ajwa Travels

തിരുവനന്തപുരം: പോത്തന്‍കോട് വെച്ച് മധ്യവയസ്‌കന്‍ വെട്ടേറ്റുമരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്‌ണന്‍ (57) ആണ് മരിച്ചത്. വാക്കു തര്‍ക്കത്തിനിടെ അര്‍ധരാത്രി 12.30ഓടെയാണ് രാധാകൃഷ്‌ണന് വെട്ടേറ്റത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിച്ചു.

കാലില്‍ വെട്ടേറ്റ രാധാകൃഷ്‌ണന്‍ റോഡരികില്‍ രക്‌തം വാര്‍ന്ന് കിടക്കുന്നത് വഴിയാത്രക്കാരന്‍ കാണുകയും പോത്തന്‍കോട് പോലീസില്‍ വിവരം അറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് പോലീസെത്തി രാധാകൃഷ്‌ണനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെട്ടു.

അതേസമയം സുഹൃത്തായ അനിലാണ് തന്നെ വെട്ടിയതെന്ന് രാധാകൃഷ്‌ണന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയാണ് മൊഴി നല്‍കിയത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിന് ഇടയില്‍ അനില്‍ തന്റെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് വെട്ടിയതെന്നാണ് രാധാകൃഷ്‌ണന്റെ മൊഴി. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പോത്തന്‍കോട് പോലീസ് പറഞ്ഞു.

Read Also: പന്താവൂര്‍ കൊലക്കേസ്; പ്രതികളെ ഇന്ന് കസ്‌റ്റഡിയില്‍ ആവശ്യപ്പെടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE