മലപ്പുറം : ജില്ലയിലെ പരപ്പനങ്ങാടിയിൽ ഒട്ടേറെ മോഷണ കേസുകളിലെ പ്രതി അറസ്‌റ്റിലായി. താനൂർ ഒട്ടുംപുറം ബീച്ചിൽ കുഞ്ഞാലകത്ത് ഷാജി(46) ആണ് അറസ്‌റ്റിലായത്. ജില്ലയിലെ നിരവധി പോലീസ് സ്‌റ്റേഷനുകളിൽ 50ഓളം മോഷണ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിൽ ചിറമംഗലം റെയിൽവേ ട്രാക്കിനു സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
താനൂർ ഡിവൈഎസ്‌പി സ്‌ക്വാഡ് അംഗങ്ങളായ സലേഷ്, സബറുദ്ദീൻ, പ്രകാശ്, പരപ്പനങ്ങാടി എസ്ഐ അരിസ്‌റ്റോട്ടിൽ, അഡീണൽ എസ്ഐ പി രാധാകൃഷ്‌ണൻ, പോലീസുകാരായ സഹദേവൻ, ആൽബിൻ, ജിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിൽ കഴിയുകയാണ്.
Read also : അഞ്ച് തൊഴിൽ മേഖലകളിൽ കോവിഡ് പരിശോധന കർശനമാക്കി യുഎഇ






































