അഞ്ച് തൊഴിൽ മേഖലകളിൽ കോവിഡ് പരിശോധന കർശനമാക്കി യുഎഇ

By News Desk, Malabar News
Ajwa Travels

ദുബായ്: അഞ്ച് മേഖലകളിൽ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത മുഴുവൻ തൊഴിലാളികൾക്കും രണ്ടാഴ്‌ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി യുഎഇ. ഹോട്ടൽ, റസ്‌റ്റോറന്റുകൾ, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവർക്കും ലോൻഡ്രി, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആളുകൾക്കുമാണ് നിയമം ബാധകമാകുക.

പുതിയ ഉത്തരവ് മാർച്ച് 28ന് നിലവിൽ വരും. രണ്ട് വാക്‌സിൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമാണ് പരിശോധനയിൽ നിന്ന് ഇളവ് ലഭിക്കുക. യുഎഇ ഫെഡറൽ സർക്കാർ ജീവനക്കാർക്കും മന്ത്രാലയ ജീവനക്കാർക്കും ആഴ്‌ചയിലൊരിക്കൽ പരിശോധന നേരത്തെ നിർബന്ധമാക്കിയിരുന്നു.

കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പാക്കുന്നത്. നേരത്തെ അബുദാബി ഉൾപ്പടെയുള്ള എമിറേറ്റുകളിൽ ഈ നിയമം നിലവിലുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ രാജ്യത്തുടനീളം നിയമം നടപ്പാക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

Also Read: ജാമ്യം ലഭിക്കാൻ ആർഎസ്എസ് അംഗത്വം വേണം; അഖില്‍ ഗൊഗോയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE