താമസ വിസ പുതുക്കൽ; യുഎഇയിൽ പുതിയ മാനദണ്ഡം പ്രാബല്യത്തിൽ

ആറുമാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസ പുതുക്കാനാകില്ലെന്നാണ് പുതിയ അറിയിപ്പ്. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട് സെക്യൂരിറ്റിയാണ് (ഐസിപി) ഇക്കാര്യം അറിയിച്ചത്.

By Trainee Reporter, Malabar News
pravasilokam
Representational Image
Ajwa Travels

അബുദാബി: യുഎഇയിൽ ആറുമാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസ പുതുക്കാനാകില്ലെന്ന് അറിയിപ്പ്. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട് സെക്യൂരിറ്റിയാണ് (ഐസിപി) ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ വിസാ നിയമങ്ങളിൽ ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സ്‍മാർട്ട് സേവനങ്ങളുടെ ഭാഗമായാണ് പുതിയ മാനദണ്ഡം.

നേരത്തെ, ഒരു വർഷം വരെ കാലാവധിയുള്ള താമസ വിസകൾ പുതുക്കാൻ അനുമതി നൽകിയിരുന്നു. ഇനിമുതൽ ആറ് മാസത്തിൽ താഴെ കാലാവധിയുള്ള വിസകൾ മാത്രമേ പുതുക്കാൻ സാധിക്കുകയുള്ളൂ. അതേസമയം, വിസ റദ്ദാക്കുകയും വിവരങ്ങൾ മാറ്റം വരുത്തുകയും ചെയ്യുന്നത് ഉൾപ്പടെയുള്ള ഒട്ടേറെ സേവനങ്ങൾ ഇപ്പോൾ വ്യക്‌തിഗത സ്‍മാർട്ട് അക്കൗണ്ട് വഴി ചെയ്യാൻ സാധിക്കും.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട് സെക്യൂരിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് സ്‍മാർട്ട് സേവനങ്ങൾ ലഭ്യമാവുക. നിലവിൽ വിസയുടെയും എമിറേറ്റ്സ് ഐഡിയുടെയും വിവരങ്ങൾ പരസ്‌പരം ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഇവ പുതുക്കുന്നതിന് പ്രത്യേക അപേക്ഷകളുടെ ആവശ്യമില്ല. ഓൺലൈനായി തന്നെ ഒരൊറ്റ അപേക്ഷ നൽകിയാൽ മതിയാകും. ശേഷം വിരലടയാളം നൽകേണ്ടവർ നിശ്‌ചിത കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരായി അതിനുള്ള നടപടികൾ പൂർത്തീകരിക്കണം.

ആദ്യമായി ഉപയോഗിക്കുന്നവർ വ്യക്‌തിഗത വിവരങ്ങൾ നൽകി യൂസർ ഐഡിയും പാസ്‌വേർഡും തിരഞ്ഞെടുത്ത് അക്കൗണ്ട് സൃഷ്‌ടിക്കണം. അതിനുശേഷം വിസ പുതുക്കുന്നതിനുള്ള മെനു തിരഞ്ഞെടുത്ത് വിവരങ്ങൾ നൽകണം. തുടർന്ന്, ഫീസ് അടച്ചു ഇടപാട് പൂർത്തീകരിക്കാം. വിസയുടെ വിവരങ്ങൾ കൂടി ഉൾപ്പെടുന്ന പുതിയ എമിറേറ്റ്‌സ് ഐഡി പോസ്‌റ്റിൽ ലഭിക്കും. വിസ പുതുക്കാൻ അപേക്ഷ നൽകുമ്പോൾ പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. മെഡിക്കൽ പരിശോധന പൂർത്തീകരിക്കുകയും ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കുകയും വേണം.

Most Read: സ്രാങ്ക് ലൈസൻസ് സ്വന്തമാക്കി എസ് സന്ധ്യ; സംസ്‌ഥാനത്തെ ആദ്യ വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE