യുഎഇയിലെ ഒരുശതമാനം സ്വദേശിവൽക്കരണം; സമയപരിധി ജൂൺ അവസാനം വരെ മാത്രം

ജൂലൈ 1നു മുൻപ് ഒരുശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7000 ദിർഹം പിഴ ചുമത്തുമെന്നാണ് മാനവവിഭവ ശേഷി മന്ത്രി ഡോ. അബ്‌ദുൽ റഹ്‌മാൻ അൽ അവാർ അറിയിച്ചത്.

By Trainee Reporter, Malabar News
UAE News
Rep. Image
Ajwa Travels

ദുബായ്: 2022 ജൂൺ 30നു മുൻപ് അതാത് സ്വകാര്യ കമ്പനിയിലെ മൊത്തം ജീവനക്കാരുടെ ഒരുശതമാനം സ്വദേശികൾ ആയിരിക്കണം എന്ന യുഎഇ നിയമം നടപ്പിലാക്കിയില്ലെങ്കിൽ വലിയ പിഴയും ലൈസൻസ് റദ്ദാക്കൽ ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 1നു മുൻപ് ഒരുശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7000 ദിർഹം പിഴ ചുമത്തുമെന്നാണ് മാനവവിഭവ ശേഷി മന്ത്രി ഡോ. അബ്‌ദുൽ റഹ്‌മാൻ അൽ അവാർ അറിയിച്ചത്.

നേരത്തെ, ഒരു വർഷത്തെ മുഴുവൻ കണക്കെടുപ്പിന് ശേഷമായിരുന്നു നടപടി എങ്കിൽ ഇനിമുതൽ അർധ വാർഷിക കണക്കെടുപ്പ് നടത്തി പിഴ ഈടാക്കും. 50ൽ അധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനി വർഷം രണ്ടു ശതമാനം സ്വദേശികളെ ജോലിക്കു നിയമിക്കണം എന്നാണു നിയമം. കമ്പനിയിലെ ജീവനക്കാരുടെ മൊത്തം എണ്ണത്തിന്റെ 1 ശതമാനം കണക്കാക്കി ആളൊന്നിനാണ് 7000 ദിർഹം പിഴ ഈടാക്കുക.

തെറ്റ് തിരുത്താൻ നൽകുന്ന സമയത്തിനകം അത് തിരുത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും. കണക്കു പ്രകാരം 10 സ്വദേശികൾക്കു നിയമനം നൽകേണ്ട സ്‌ഥാപനമാണെങ്കിൽ, 70000 ദിർഹം പിഴ നൽകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. സ്വദേശി വൽക്കരണത്തിന്റെ ശതമാന കണക്കിലും പിഴയിലും മാറ്റം ഇല്ലെങ്കിലും വാർഷിക പരിശോധന അർധ വാർഷിക പരിശോധനയായി എന്നതാണ് പുതുതായി വന്ന പ്രധാന മാറ്റമെന്നും മന്ത്രി വ്യക്‌തമാക്കി.

കഴിഞ്ഞ വർഷം രണ്ടു ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത കമ്പനികൾ ജൂലൈ ഒന്ന് ആകുമ്പോഴേക്കും 3 ശതമാനം സ്വദേശിവൽക്കരണം കൈവരിക്കണം. വർഷം രണ്ടു ശതമാനം എന്ന നിരക്കിൽ 2027 ആകുമ്പോഴേക്കും സ്വകാര്യ കമ്പനികളിൽ 10 ശതമാനം സ്വദേശികളെയാണ് ലക്ഷ്യമിടുന്നത്.

അതേസമയം, സ്വദേശിവൽക്കരണം നടത്തത്തിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം വിവിധ കമ്പനികളിൽ നിന്നായി 40 കോടി ദിർഹം പിഴ ഈടാക്കിയെന്നാണ് അധികൃതർ പറയുന്നത്. സ്വദേശിവൽക്കരണത്തെ തുടർന്ന് സ്വകാര്യ മേഖലയിൽ ഇമറാത്തി ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 70 ശതമാനം വർധനവ് ഉണ്ടായെന്നാണ് കണക്ക്.

എമിറേറ്റൈസേഷൻ പദ്ധതി

രാജ്യത്തെ സ്വകാര്യ കമ്പനികളിൽ സ്വദേശികളുടെ പ്രാതിനിധ്യം ശക്‌തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഎഇ സാമൂഹിക വികസന, സ്വദേശിവൽക്കരണം മന്ത്രാലയം നടപ്പിലാക്കിയ പദ്ധതിയാണിത്. പദ്ധതി വൻ വിജയമാണെന്നാണ് അധികൃതരുടെ വിശദീകരണം. പദ്ധതി ആരംഭിച്ച കഴിഞ്ഞ വർഷം തന്നെ 28,700 സ്വദേശി യുവതീ-യുവാക്കൾ വിവിധ സ്വകാര്യ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചതായി അധികൃതർ വ്യക്‌തമാക്കി.

പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നൽകിയ അധികൃതരെ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്‌തൂമും പ്രത്യേകം അഭിനന്ദിച്ചിരുന്നു. സ്വദേശിവൽക്കരണ പദ്ധതിക്ക് നേതൃത്വം നൽകിയ ‘ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ് കൗൺസിൽ’ അഥവാ ‘നഫീസ് പ്രോഗ്രാം’ വൻ വിജയമായെന്ന് ഇരു നേതാക്കളും അറിയിച്ചു.

Most Read: പുരുഷനായി മാറിയ സഹദ് അമ്മയായി; ഗർഭപാത്രം മാറ്റാത്തത് തുണയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE