തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കിയെങ്കിലും ഇതുവരെ ഒരു ജില്ലയിലും അധികൃതര്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അതേസമയം തന്നെ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉച്ചക്ക് ശേഷം 2 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് സംസ്‌ഥാനത്ത് ശക്‌തമായ ഇടിമിന്നല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ മലയോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും താമസിക്കുന്ന ആളുകള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴയോടൊപ്പം തന്നെ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്നും, കടല്‍ പ്രക്ഷുബ്‌ധമാകാന്‍ ഇടയുണ്ടെന്നും അധികൃതര്‍ വ്യക്‌തമാക്കി. അതിനാല്‍ തന്നെ തീരപ്രദേശങ്ങളില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും മൽസ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read also : കോവിഡ് വാക്‌സിന്‍; ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതല്‍ വിതരണം ചെയ്യും