കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ളാസ് വിദ്യാർഥിയായ മിഥുന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ പത്തുമുതൽ സ്‌കൂളിൽ പൊതുദർശനം ഉണ്ടാകും. വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തും. വൈകിട്ടോടെയാകും സംസ്‌കാരം.
കുവൈത്തിൽ ഹോം നഴ്‌സായി ജോലി ചെയുന്ന സുജ തൊഴിലുടമകൾക്കൊപ്പം തുർക്കിയിലേക്ക് പോയിരിക്കുകയാണ്. മൃതദേഹം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് കെഎസ്‌യു, ബിജെപി, ആർവൈഎഫ് തുടങ്ങിയ സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. സ്‌ഥലത്ത് വലിയ പോലീസ് സന്നാഹമാണുള്ളത്. അതിനിടെ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകി. മാനേജ്മെന്റ് നടപടി എടുക്കാത്തപക്ഷം സർക്കാർ സസ്‌പെൻഡ് ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Most Read| തീവ്രന്യൂനമർദ്ദം; അതിശക്‌തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്