ന്യൂഡെല്‍ഹി: യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ പ്രതികരിച്ച് പ്രിയങ്കയുടെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. എത്ര തന്നെ തടയാന്‍ ശ്രമിച്ചാലും പ്രിയങ്ക പിൻമാറില്ലെന്ന് അറിയാമായിരുന്നു എന്നും അറസ്‌റ്റ് വരിച്ചതില്‍ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. പ്രിയങ്കയുടെ ധൈര്യത്തിന് മുന്‍പില്‍ ഉത്തര്‍പ്രദേശ് ഭരണകൂടം അമ്പരന്നെന്നും രാഹുൽ കൂട്ടിച്ചേർത്തു.
“പ്രിയങ്ക, നിങ്ങള്‍ പിൻമാറില്ലെന്ന് എനിക്കറിയാം. നിങ്ങളുടെ ധൈര്യത്തിന് മുന്‍പില്‍ അവര്‍ അമ്പരന്നു. നീതിക്കു വേണ്ടിയുള്ള ഈ അഹിംസാത്‌മക പോരാട്ടത്തില്‍, ഞങ്ങള്‍ രാജ്യത്തിന്റെ അന്നദാതാക്കളെ വിജയിപ്പിക്കും”- രാഹുല്‍ പറഞ്ഞു. ലഖിംപൂര്‍ ഖേരിയിലേക്കുള്ള യാത്രക്കിടെ പ്രിയങ്കയെ ലഖ്‌നൗവിൽ തടഞ്ഞെങ്കിലും ലഖിംപൂർ ഖേരിയിലേക്ക് നടന്നു വരാൻ തീരുമാനിക്കുകയും, തുടർന്ന് പോലീസ് അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
ലഖിംപൂരിലേക്ക് തിരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പോലീസ് അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ തടഞ്ഞു. അഖിലേഷിന്റെ വീടിന് മുന്നില്‍ സംഘര്‍ഷാവസ്‌ഥ തുടരുകയാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെയും സംഭവ സ്‌ഥലത്തേക്ക് പോകാന്‍ പൊലീസ് അനുവദിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ്. മേഖല ശാന്തമാകുന്നത് വരെ രാഷ്‌ട്രീയ നേതാക്കളെ അനുവദിക്കാൻ കഴിയില്ലെന്നാണ് പോലീസ് നിലപാട്.
ഇന്നലെയാണ് ലഖിംപൂർ ഖേരിയിൽ മന്ത്രിമാർക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി കർഷകർ ഉൾപ്പടെ 8 പേരെ കൊലപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കർഷകർക്ക് നേരെ പാഞ്ഞു കയറുകയായിരുന്നു എന്നാണ് റിപ്പോർട്. കേസിൽ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
प्रियंका, मैं जानता हूँ तुम पीछे नहीं हटोगी- तुम्हारी हिम्मत से वे डर गए हैं।
न्याय की इस अहिंसक लड़ाई में हम देश के अन्नदाता को जिता कर रहेंगे। #NoFear #लखीमपुर_किसान_नरसंहार
— Rahul Gandhi (@RahulGandhi) October 4, 2021
Read also: ലഹരിപാര്‍ട്ടി; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും









































