ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ സ്‌പാ ജീവനക്കാരിക്ക് നേരെ അതിക്രമം; അറസ്‌റ്റ്

കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ അഞ്ചുപേരും ചേർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചുവച്ച് മർദ്ദിക്കുകയും ചുംബിക്കുകയും ചെയ്‌തതായാണ് പരാതി.

By Senior Reporter, Malabar News
Rape case in Thiruvalla
Representational Image
Ajwa Travels

പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരിക്ക് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രമം. ഗുണ്ടാ പിരിവ് നൽകാത്തതാണ് കൂട്ട ബലാൽസംഗത്തിന് കാരണമെന്നാണ് വിവരം. കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ അഞ്ചുപേരും ചേർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചുവച്ച് മർദ്ദിക്കുകയും ചുംബിക്കുകയും ചെയ്‌തതായാണ് പരാതി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് സംഭവം നടന്നത്. കാപ്പാ കേസ് പ്രതിയും കൂട്ടാളികളും സ്‌പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ടാണ് ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയത്. തൃശൂർ സ്വദേശിയായ സ്‌പാ ഉടമ പതിനായിരം രൂപ നൽകാമെന്ന് ഇവരോട് പറഞ്ഞു.

ആ പണം പോരെന്ന് പറഞ്ഞാണ് റിസപ്‌ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി ബലാൽസംഗം ചെയ്‌തത്‌. ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തിയെന്ന് സംശയമുണ്ട്. പീഡനത്തിന് ശേഷവും പ്രതികൾ ഭീഷണി തുടർന്നതായാണ് വിവരം. സംഭവത്തിൽ ‘മരണം സുബിൻ’ എന്ന സുബിൻ അലക്‌സാണ്ടറും മൂന്നുപേരും അറസ്‌റ്റിലായിട്ടുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണ് ഉള്ളത്. മൂന്ന് പ്രതികൾ ഒളിവിലാണ്.

Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE