തിരുവനന്തപുരം: വിമാനത്താവളം നടത്തിപ്പ് അദാനിഗ്രൂപ്പിന് നൽകിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നാണ് വിമർശനം. ഇക്കാര്യത്തിൽ കേന്ദ്രം സംസ്‌ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. വിമാനത്താവള കൈമാറ്റം സംബന്ധിച്ച അപ്പീൽ സുപ്രീംകോടതിയിൽ നിലനിൽക്കെയാണ് നടപടി.
കൈമാറ്റം വികസനത്തിനല്ല. നിയമ നടപടികൾക്കായി സർക്കാർ ചുമതലപ്പെടുത്തിയ അഭിഭാഷക സംവിധാനം ഫല പ്രദമാണ്. അവർ ദുസ്വാധീനത്തിന് വഴങ്ങുന്നവരല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അഭിഭാഷകന് അദാനിയുമായുള്ള ബന്ധം പിടി തോമസ് ചൂണ്ടിക്കാട്ടിയതിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.







































