തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളായ മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് ജാമ്യവും, സുജിത്ത് നാരായണന് മുൻകൂർ ജാമ്യവുമാണ് അനുവദിച്ചിരിക്കുന്നത്. ഇവരിൽ ഫർസീനും നവീനും നിലവിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
മുദ്രാവാക്യം വിളി മാത്രമാണ് വിമാനത്തിൽ നടന്നതെന്നും, അതിനാൽ തന്നെ വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നുമാണ് ജാമ്യഹരജിയിൽ വ്യക്തമാക്കിയിരുന്നത്. കൂടാതെ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികള്‍ അറിയിച്ചു.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. 36 പേരാണ് കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് യാത്രക്കാരായി ഉണ്ടായിരുന്നത്. പൈലറ്റും സഹപൈലറ്റും രണ്ട് കാബിന് ക്രൂവും ഉള്‍പ്പടെ മൊത്തം 40 പേര് വിമാനത്തില്‍ ഉണ്ടായിരുന്നു.
Read also: ഇടുക്കിയിൽ വയോധികയെ ഉൾപ്പടെ ഏഴ് പേരെ തെരുവുനായ കടിച്ചു







































