വാഷിംഗ്ടൺ: അമേരിക്കയിലെ മയാമി നഗരത്തിനടുത്ത് 12 നില കെട്ടിടം തകർന്നു വീണു. അപകടത്തിൽ മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ഇതുവരെ 102 പേരെ രക്ഷപ്പെടുത്തിയതായും ഇവരിൽ 10 പേർക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു.
സർഫ് സൈഡ് എന്ന സ്ഥലത്തുള്ള 12 നില കെട്ടിടമാണ് ഭാഗികമായി തകർന്നത്. കെട്ടിടത്തിന്റെ പകുതിയോളം ഭാഗം തകർന്നുവീണു. കെട്ടിടത്തിന് കേടുപാടുണ്ടായിരുന്നില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല. 130 ഓളം അപ്പാർട്ട്മെന്റുകൾ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്.
രക്ഷാപ്രവർത്തനത്തിന് സഹായം ലഭ്യമാക്കാൻ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എന്ത് സഹായവും ലഭ്യമാക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ വ്യക്തമാക്കി.
Most Read: രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷയിൽ ഇന്ന് അന്തിമ വിധി


































