തൃശൂർ: തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെത്തന്നെ സുരക്ഷിതമായി നടത്താൻ തീരുമാനം. ഇത്തവണ പൂരത്തിന് കർശന സുരക്ഷ ഒരുക്കുമെന്ന് ജില്ലാ കളക്ടർ കൃഷ്ണതേജ വ്യക്തമാക്കി. പെസോയുടെ (പെട്രോളിയം ആൻഡ് എക്സ്പ്ളോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) മാർഗനിർദ്ദേശം പൂർണമായി പാലിച്ചാകും വെടിക്കെട്ട് നടത്തുകയെന്നും കളക്ടർ അറിയിച്ചു.
വെടിക്കെട്ടിന് പെസോയുടെ കർശന നിർദ്ദേശങ്ങൾ ഉണ്ട്. അത് പാലിക്കേണ്ടി വരുമെന്നും കളക്ടർ പ്രസ് ക്ളബിൽ നടത്തിയ മുഖാമുഖത്തിൽ വ്യക്തമാക്കി. പൂരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ യോഗം അടുത്ത ആഴ്ച നടക്കും. ഈ മാസം 30ന് ആണ് തൃശൂർ പൂരം. തൃശൂർ ജില്ലാ കളക്ടറായി കൃഷ്ണതേജ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യത്തെ മെഗാ ഇവന്റാണിത്.
Most Read: കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം







































