കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം

നിലവിലെ കോവിഡ് സാഹചര്യവും പ്രതിരോധവുമായി ബന്ധപ്പെട്ട സംസ്‌ഥാനങ്ങളിലെ തയ്യാറെടുപ്പുകളും വിലയിരുത്താനാണ് യോഗം ചേരുന്നത്. തിങ്കളാഴ്‌ച നടത്താനിരിക്കുന്ന കോവിഡ് മോക്ഡ്രിൽ ഉൾപ്പടെയുള്ളവ യോഗത്തിൽ ചർച്ചയാകും.

By Trainee Reporter, Malabar News
covid update of india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന് സംസ്‌ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ചേരും. നിലവിലെ കോവിഡ് സാഹചര്യവും പ്രതിരോധവുമായി ബന്ധപ്പെട്ട സംസ്‌ഥാനങ്ങളിലെ തയ്യാറെടുപ്പുകളും വിലയിരുത്താനാണ് യോഗം ചേരുന്നത്. തിങ്കളാഴ്‌ച നടത്താനിരിക്കുന്ന കോവിഡ് മോക്ഡ്രിൽ ഉൾപ്പടെയുള്ളവ യോഗത്തിൽ ചർച്ചയാകും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 5335 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. മഹാരാഷ്‌ട്രയിൽ ഒരു ദിവസം 800ൽ അധികം പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഡെൽഹിയിൽ 606 ആണ് പ്രതിദിന കോവിഡ് കണക്ക്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സിക്കിമിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറക്കി.

അതേസമയം, കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്നും, പൊതുജനങ്ങൾ മാസ്‌ക് ധരിക്കണമെന്നും, സാമ്പിളുകൾ ജനിതക ശ്രേണീകരണം നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. കൂടാതെ, ടെസ്‌റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷൻ, മരുന്ന് ലഭ്യത എന്നിവ ഉറപ്പാക്കണമെന്നും അധികൃതർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി.

Most Read: വയനാട് എംപി ഓഫീസിലെ ടെലഫോൺ- ഇന്റർനെറ്റ് കണക്ഷൻ വിച്‌ഛേദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE