കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നു; ഇന്നലെ മാത്രം 292 പേർക്ക് രോഗം

292 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതോടെ കേരളത്തിൽ കൊവിഡ് ബാധിച്ചു ചികിൽസയിൽ ഉള്ളവരുടെ എണ്ണം 2041 ആയി ഉയർന്നു. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് സ്‌ഥിരീകരിച്ചതും കേരളത്തിലാണ്.

By Trainee Reporter, Malabar News
covid cases are on the rise in Kerala; Only yesterday 292 people got sick
Rep. Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ മാത്രം 292 പേർക്ക് കൊവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. തിങ്കളാഴ്‌ച 115 പേർക്ക് കൊവിഡ് സ്‌ഥിരീകരിച്ചതിൽ നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയർന്നത്. കേരളത്തിലെ കൊവിഡ് കേസുകൾ ഓരോ ദിവസവും വർധിച്ചു വരികയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌.

കൊവിഡ് ബാധിച്ചു ഇന്നലെ കേരളത്തിൽ രണ്ടുമരണം റിപ്പോർട് ചെയ്‌തു. 292 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതോടെ കേരളത്തിൽ കൊവിഡ് ബാധിച്ചു ചികിൽസയിൽ ഉള്ളവരുടെ എണ്ണം 2041 ആയി ഉയർന്നു. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് സ്‌ഥിരീകരിച്ചതും കേരളത്തിലാണ്. ഇന്നലെ രാജ്യത്താകെ 341 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 2311 ആയി ഉയർന്നു. രാജ്യത്തെ ആക്റ്റീവ്‌ കേസുകളിൽ നിൽവിൽ 88 ശതമാനവും കേരളത്തിലാണ്.

കൊവിഡ് കേസുകളുടെ എണ്ണത്തിൽ കേരളത്തിന് തൊട്ടുപിന്നിലുള്ള സംസ്‌ഥാനമായ തമിഴ്‌നാട്ടിൽ 13 കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്‌തത്‌. മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിൽ യഥാക്രമം 11, 9 കേസുകളാണുള്ളത്. കൊവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1 സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ 300 കേസുകൾ വരെ എത്തുമെന്നും അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നുമാണ് വിലയിരുത്തൽ.

അതിനിടെ, കേരളത്തിൽ കൊവിഡ് വ്യാപനം വർധിക്കുന്ന പശ്‌ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച അവലോകന ഇന്ന് ചേരും. എല്ലാ സംസ്‌ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരും ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്‌ഥാനത്ത്‌ സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേരളം കേന്ദ്രത്തെ അറിയിക്കും. ഉൽസവ കാലം മുന്നിൽക്കണ്ട് രോഗവ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികൾ ഊർജിതമാക്കാൻ കേന്ദ്രം നേരത്തെ സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Most Read| യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് ഡൊണാൾഡ് ട്രംപിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE