കേരളത്തിൽ കൊവിഡ് ആക്‌ടീവ് കേസുകൾ കൂടുന്നു; ഇന്നലെ 128 പേർക്ക് രോഗം

സംസ്‌ഥാനത്ത്‌ ഒരു കൊവിഡ് മരണവും ഇന്നലെ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

By Trainee Reporter, Malabar News
Active cases of covid are increasing in Kerala; 128 people got sick yesterday
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ആക്‌ടീവ് കേസുകളുടെ എണ്ണം 3128 ആയി വർധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നലെ 128 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഒരു കൊവിഡ് മരണവും ഇന്നലെ റിപ്പോർട് ചെയ്‌തു.

ഇന്നലെ കോഴിക്കോട് ജില്ലയിൽ നാല് പേർക്ക് പുതിയ വകഭേദമായ ജെഎൻ1 സ്‌ഥിരീകരിച്ചിരുന്നു. അതിവേഗ വ്യാപനശേഷിയുള്ള ഉപവകഭേദമാണിത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് ജെഎൻ1 സ്‌ഥിരീകരിച്ചിരുന്നു. അതേസമയം, വിമാനത്താവളങ്ങളിൽ തൽക്കാലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. എന്നാൽ, കൊവിഡ് സ്‌ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനക്ക് അയക്കണമെന്ന് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനിടെ, സംസ്‌ഥാനവുമായി അതിർത്തി പങ്കിടുന്നയിടങ്ങളിൽ കർണാടക സർക്കാർ കൊവിഡ് ബോധവൽക്കരണം തുടങ്ങിയിട്ടുണ്ട്. ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി, സാറഡുക്ക, സ്വർഗ, സുള്ള്യപ്പദവ്, ജാൽസൂർ എന്നിവിടങ്ങളിലാണ് ബോധവൽക്കരണം ആരംഭിച്ചത്. കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി.

Most Read| ഇന്ത്യക്കാരുമായി പാരിസിന് സമീപം പിടിയിലായ വിമാനം വിട്ടയക്കാൻ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE