ഇന്ത്യക്കാരുമായി പാരിസിന് സമീപം പിടിയിലായ വിമാനം വിട്ടയക്കാൻ ഉത്തരവ്

മനുഷ്യക്കടത്ത് സംശയിച്ചു പാരിസിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വാത്രി വിമാനത്താവളത്തിലാണ് വിമാനം പിടിച്ചിട്ടത്. ഇന്ത്യക്കാർ ഉൾപ്പടെ 303 യാത്രക്കാരാണ് വിമാനത്തിലുള്ളത്.

By Trainee Reporter, Malabar News
Riyadh Air to fly to India; Service in the first half of next year
Rep. Image
Ajwa Travels

ന്യൂഡെൽഹി: മനുഷ്യക്കടത്ത് സംശയിച്ചു പാരിസിന് സമീപം അധികൃതർ പിടിച്ചെടുത്ത വിമാനം വിട്ടയക്കാൻ ഫ്രഞ്ച് കോടതിയുടെ ഉത്തരവ്. നിക്കരാഗ്വേയിലേക്ക് പറന്ന വിമാനത്തിൽ ഇന്ത്യക്കാർ ഉൾപ്പടെ 303 യാത്രക്കാരാണ് ഉള്ളത്. അതേസമയം, വിമാനം ഇന്ത്യയിലേക്കാണോ മടങ്ങുകയെന്നത് വ്യക്‌തമല്ല.

യാത്രക്കാരെ രണ്ടു ദിവസം ചോദ്യം ചെയ്‌തതിന്‌ ശേഷമാണ് എയർബസ് എ340 വിമാനം വിട്ടയക്കാൻ ഫ്രഞ്ച് കോടതി ഉത്തരവിട്ടത്. വിമാനം ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ഫ്രഞ്ച് ബാർ അസോസിയേഷൻ മേധാവി അറിയിച്ചെങ്കിലും ഇന്ത്യൻ അധികൃതർ ഇത് സ്‌ഥിരീകരിച്ചിട്ടില്ല.

ഫ്രാൻസിലെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. പത്ത് ഇന്ത്യൻ യാത്രക്കാർ ഫ്രാൻസിൽ അഭയം തേടിയതായും റിപ്പോർട്ടുകളുണ്ട്.

പ്രത്യേക വിമാനത്തിലുള്ളവർ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് അജ്‌ഞാത കേന്ദ്രത്തിൽ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ, പാരിസിൽ നിന്ന് 150 കിലോമീറ്റർ അകലെ കിഴക്കൻ ഫ്രാൻസിലെ വാത്രി വിമാനത്താവളത്തിൽ വിമാനം പിടിച്ചിടുകയായിരുന്നു. ദുബായിൽ നിന്ന് പറന്ന ശേഷം ഇന്ധനം നിറയ്‌ക്കാനാണ് വിമാനം വാത്രി വിമാനത്താവളത്തിൽ എത്തിയത്.

റൊമേനിയൻ ചാർട്ടർ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റേതാണ് വിമാനം. യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ യുഎസിലേക്കോ കാനഡയിലേക്കോ പോകുന്നതിനായി നിക്കരാഗ്വേയിലേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോർട്.

Most Read| ഗുസ്‌തി ഫെഡറേഷൻ ഭരണനിർവഹണം; അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്ര നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE