ന്യൂഡെൽഹി: കേരളത്തിൽ കണ്ടെത്തിയ ഒമൈക്രോൺ ജെഎൻ1 ഉപവകഭേദം ഗോവയിലും മഹാരാഷ്‌ട്രയിലും സ്‌ഥിരീകരിച്ചു. ഗോവയിൽ നടന്ന ചലച്ചിത്ര മേളക്ക് ശേഷമുള്ള പരിശോധനയിലാണ് 18 കേസുകൾ കണ്ടെത്തിയത്. ചലച്ചിത്ര മേളക്ക് ശേഷം രോഗലക്ഷണം ഉള്ളവരിൽ ഉൾപ്പടെ പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്രയിലും രോഗലക്ഷണം ഉള്ളവരിൽ നടത്തിയ പരിശോധനയിലാണ് ഉപവകഭേദം സ്‌ഥിരീകരിച്ചത്.
അതിനിടെ, കേരളത്തിൽ കൊവിഡ് വ്യാപനം വർധിക്കുകയും ഉപവകഭേദം സ്‌ഥിരീകരിക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച അവലോകന ഇന്ന് ചേരും. എല്ലാ സംസ്‌ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരും ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുക്കും. രാവിലെ 10 മണിക്കാണ് യോഗം. കേരളം സ്വീകരിച്ച നടപടികൾ ആരോഗ്യമന്ത്രി യോഗത്തിൽ അറിയിക്കും.
ഉൽസവ കാലം മുന്നിൽക്കണ്ട് രോഗവ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികൾ ഊർജിതമാക്കാൻ കേന്ദ്രം നേരത്തെ സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ ആക്റ്റീവ് കേസുകളിൽ നിൽവിൽ 88 ശതമാനവും കേരളത്തിലാണ്. സംസ്‌ഥാനത്ത് സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേരളം കേന്ദ്രത്തെ അറിയിക്കും.
Most Read| കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്‌ടർ; പോരാട്ട വീഥിയിൽ വിഭ