കൊവിഡ് ജാഗ്രത തുടരണം; സംസ്‌ഥാനത്ത്‌ ഇന്നലെ 300 പേർക്ക് രോഗം

ഇതോടെ ആക്റ്റീവ് കേസുകൾ 2341 ആയി ഉയർന്നു. കേരളത്തിൽ ഇന്നലെ മൂന്ന് മരണം കൂടി റിപ്പോർട് ചെയ്‌തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.

By Trainee Reporter, Malabar News
Covid;
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്‌ഥാനത്ത്‌ ഇന്നലെ 300 പേർക്കാണ് കൊവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ ആക്റ്റീവ് കേസുകൾ 2341 ആയി ഉയർന്നു. കേരളത്തിൽ ഇന്നലെ മൂന്ന് മരണം കൂടി റിപ്പോർട് ചെയ്‌തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.

രാജ്യത്താകെ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. ഇതിൽ 300 കേസുകളും കേരളത്തിലാണ്. രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 2669 ആണ്. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടുതൽ സംസ്‌ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ഇന്ന് മുതൽ ശക്‌തമാക്കും.

കൂടുതൽ പരിശോധന നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലെ രോഗവ്യാപനം കൂടി പരിഗണിച്ചാകും കേന്ദ്ര സർക്കാരിന്റെ തുടർ നടപടികൾ ഉണ്ടാവുക. ഇതുവരെ രാജ്യത്ത് 21 പേരിൽ ഒമൈക്രോൺ ജെ എൻ 1 ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്.

Most Read| എഫ്‌ബി പോസ്‌റ്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ടു; നടപടി ശരിവച്ചു കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE