തൃശൂർ: റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചാണ് അട്ടിമറി ശ്രമം നടത്തിയത്. ഇന്ന് പുലർച്ചെ 4.55നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ് തൂൺ ഇടിച്ചുതെറിപ്പിച്ചു.
തൃശൂർ- എറണാകുളം ഡൗൺലൈൻ പാതയിലാണ് ഇരുമ്പ് തൂൺ കയറ്റി വെച്ചത്. ആർപിഎഫും കേരള പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഗുഡ്‌സ് ട്രെയിനിന്റെ പൈലറ്റാണ് സംഭവം റെയിൽവേ അധികൃതരെ അറിയിച്ചത്.
അതേസമയം, ഒരാൾക്ക് ഒറ്റയ്‌ക്ക് ഇത്ര വലിയ തൂൺ എടുത്തുവെയ്‌ക്കാനാകുമോ എന്നാണ് സംശയം. ദിവസങ്ങൾക്ക് മുൻപ് കുണ്ടറയിലും ഇതുപോലെ റെയിൽവേ ട്രാക്കിൽ തൂൺ കയറ്റിവെച്ച് അട്ടിമറി ശ്രമമുണ്ടായിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ