ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്‌തകവി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജീവചരിത്രം സിനിമയാവുന്നു. സജിന്‍ലാല്‍ ആണ് ‘തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛൻ‘ കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റർ മലയാളത്തിലെ പ്രമുഖരായ ഇരുപതോളം പേരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഇന്ന് റിലീസ് ചെയ്‌തു.
2016ൽ പുറത്തിറങ്ങിയ ‘ക്രയോണ്‍സ്‘ എന്ന തന്റെ ആദ്യചിത്രംതന്നെ ദേശീയ അവാർഡിന്റെ പരിഗണയിലെത്തിക്കാൻ കഴിഞ്ഞ സജിൻലാൽ താങ്ക്‌യൂ വെരിമച്ച്, ഹന്ന തുടങ്ങിയ ചിത്രങ്ങള്‍ കൂടി പൂർത്തീകരിച്ച ശേഷമാണ് ഈ ചരിത്രസിനിമയുമായി എത്തുന്നത്. ആപ്പിള്‍ട്രീ സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ‘തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛൻ‘ ബിഗ്‌ബജറ്റ് സംരംഭമാണ്. പുറത്തിറങ്ങാനിരിക്കുന്ന ഫൂലൻദേവിയുടെ കഥയും സംവിധാനം ചെയ്‌തുകൊണ്ടിരിക്കുന്നത് സജിൻലാലാണ്.
സംഗീതത്തിന് പ്രാധാന്യം നല്‍കിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ഒരുക്കുന്നത്. അഞ്ചു ഗാനങ്ങൾ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം ജനുവരിയോടെ ചിത്രീകരണം ആരംഭിക്കും; സംവിധായകൻ സജിന്‍ലാല്‍ പറഞ്ഞു. അഭിനേതാക്കളെയും മറ്റു അണിയറ പ്രവര്‍ത്തകരുടെയും വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും ഇദ്ദേഹം അറിയിച്ചു.
അഭിനേതാവായും സംവിധായകനായും മലയാള ചലച്ചിത്ര-നാടക-ടെലിവിഷന്‍ രംഗത്ത് വര്‍ഷങ്ങളായി സജീവമായ സജിന്‍ലാല്‍ എഴുത്തച്ഛന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ പരമാവധി സൂക്ഷ്‌മമായി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി സജിൻലാൽ ഇതിനുള്ള ഗവേഷണവും പഠനവും അന്വേഷണവുമായി മുഴുകിയിരിക്കുകയാണ്. വാര്‍ത്താ പ്രചാരണം: ബിവി അരുണ്‍ കുമാര്‍, പി ശിവപ്രസാദ്, സുനിത സുനിൽ എന്നിവരാണ്.
Most Read: അധികാരികളെ ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾ ഉപയോഗിക്കണം; ജസ്‌റ്റിസ് രവീന്ദ്രഭട്ട്