വയനാട്: പുൽപ്പള്ളിയിൽ കടുവാ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ കൂമൻ (65) ആണ് മരിച്ചത്. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സഹോദരിയോടൊപ്പം വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്.
പുഴയോരത്ത് നിന്ന് കൂമനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. സഹോദരി ഓടി രക്ഷപ്പെട്ടു. അതേസമയം, കടുവയെ കണ്ടെത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും വനംവകുപ്പ് നടപടികൾ ആരംഭിച്ചതായി മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.
Most Read| ട്വിന്റി20 ലോകകപ്പ്; സഞ്ജു സാംസൺ കളിക്കും



































