മാനന്തവാടി: കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. കുറുക്കൻമൂല കാവേരിപ്പൊയിൽ ഭാഗത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്. 28 ദിവസത്തോളം തുടർന്ന കടുവാ ഭീതിയിൽ നിന്ന് കരകയറുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും കാൽപ്പാടുകൾ കണ്ടത്. ഇന്നലെ രാവിലെ കാവേരിപ്പൊയിൽ വനത്തോട് ചേർന്നുള്ള പ്രദേശത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്.
എന്നാൽ, ഇത് കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലിറങ്ങി വളർത്തു മൃഗങ്ങളെ കൊന്ന കടുവയുടേതല്ലെന്ന് വനംവകുപ്പ് സ്‌ഥിരീകരിച്ചു. ഇടയ്‌ക്ക് മറ്റൊരു കടുവ പോകുന്ന ഭാഗത്താണ് കാൽപ്പാടുകൾ എന്നും ഇത് ആ കടുവയുടെ സഞ്ചാരപാതയാണെന്നും ആശങ്ക വേണ്ടെന്നും അധികൃതർ പറഞ്ഞു. ഈ കടുവ ഇതുവരെ ജനങ്ങളെയോ വളർത്തു മൃഗങ്ങളെയോ ആക്രമിച്ചിട്ടില്ലെന്നും വനംവകുപ്പ് പറഞ്ഞു.
Most Read: പനിയും ശരീര വേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം; കേന്ദ്രം








































