ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാവണം പ്രതിപക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും സോണിയ നിർദേശിച്ചു. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് സോണിയയുടെ നിർദ്ദേശം.
പാർട്ടി താൽപര്യത്തിന് അതീതമായി രാജ്യതാൽപ്പര്യത്തിന് പ്രാധാന്യം നൽകി തിരഞ്ഞെടുപ്പിനായി ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കണം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സോണിയ ഗാന്ധി യോഗത്തിൽ പറഞ്ഞു.
പാർലമെന്റിന്റെ വർഷകാല സമ്മേളന സമയത്ത് മുമ്പൊന്നുമില്ലാത്ത രീതിയിൽ പ്രതിപക്ഷത്ത് യോജിപ്പ് പ്രകടമായിരുന്നു. പെഗാസിസ് ഫോണ്‍ ചോര്‍ത്തൽ, കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം ഉൾപ്പടെ സര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തിയത്. ഈ രീതിയിൽ മുന്നോട്ട് പോകണമെന്നാണ് സോണിയ ഗാന്ധിയുടെ നിർദേശം.
Read also: ഭീകരതയുടെ അടിസ്‌ഥാനത്തിൽ പടുത്തുയർത്തിയ സാമ്രാജ്യങ്ങൾ ശാശ്വതമല്ല; പ്രധാനമന്ത്രി