ഭീകരതയുടെ അടിസ്‌ഥാനത്തിൽ പടുത്തുയർത്തിയ സാമ്രാജ്യങ്ങൾ ശാശ്വതമല്ല; പ്രധാനമന്ത്രി

By Team Member, Malabar News
Narendra Modi
Ajwa Travels

ന്യൂഡെൽഹി: ഭീകരതയുടെ അടിസ്‌ഥാനത്തിൽ പടുത്തുയർത്തിയ ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്‌ഥാപിച്ചാലും അവയുടെ നിലനിൽപ്പ് ശാശ്വതമല്ലെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്‌ഗാനിസ്‌ഥാന്റെ അധികാരം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഗുജറാത്തിലെ പ്രശസ്‌തമായ സോമനാഥ ക്ഷേത്രത്തിന്റെ വിവിധ പദ്ധതികളുടെ ഉൽഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഭീകരതയുടെ അടിസ്‌ഥാനത്തിൽ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന നശീകരണ ശക്‌തികൾക്ക് നിശ്‌ചിത കാലയളവിൽ കൂടുതൽ ആധിപത്യം സ്‌ഥാപിക്കാൻ സാധിക്കില്ലെന്നും, മനുഷ്യ രാശിയെ എല്ലാ കാലത്തും ഇവർക്ക് അടിച്ചമർത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

സോമനാഥ ക്ഷേത്രവും, അവിടുത്തെ വിഗ്രഹങ്ങളും പല തവണ നശിപ്പിക്കപ്പെടുകയും, അതിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ അത്തരം ആക്രമണങ്ങളെയെല്ലാം മറികടന്ന് ക്ഷേത്രം ഉയർന്ന് വന്നത് നമുക്ക് ആത്‌മവിശ്വാസം നൽകുന്ന തരത്തിലാണെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.

Read also: ‘നല്ല നാളേക്കായി ഒരുമിച്ച് മുന്നേറാം’; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE