‘നല്ല നാളേക്കായി ഒരുമിച്ച് മുന്നേറാം’; ഓണാശംസ നേർന്ന് മുഖ്യമന്ത്രി

By News Desk, Malabar News
AKG Center attack planned, police to probe if fallout; Chief Minister
Ajwa Travels

തിരുവനന്തപുരം: മലയാളികള്‍ക്ക് തിരുവോണ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊർജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസുകളില്‍ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്‌ക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓണസന്ദേശം

‘ഒരുമയുടെയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീര്‍ത്തും പുതുവസ്‌ത്രങ്ങള്‍ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേല്‍ക്കുകയാണ്. പ്രതിബന്ധങ്ങള്‍ തരണം ചെയ്‌ത്‌ പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊർജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസുകളില്‍ പകരുന്നത്

ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്‌ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേര്‍ത്തു നിര്‍ത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചു നല്ല നാളേകള്‍ക്കായി നമുക്കൊരുമിച്ച് മുന്നേറാം. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം തിരുവോണ ദിനാശംസകള്‍ നേരുന്നു.

അതേസമയം, ഓണക്കാലം വരുത്തിയില്ലാതെ കടന്നുപോകാൻ സർക്കാർ നിരവധി സഹായപദ്ധതികളാണ് ആവിഷ്‌കരിച്ചതെന്ന് മുഖ്യമന്ത്രി പറയുന്നു. ഏകദേശം 90 ലക്ഷം ഗുണഭോക്‌താക്കൾക്ക് ഓണം സ്‌പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തുവരികയാണ്. പട്ടികവർഗ വിഭാഗത്തിൽ പെട്ട 60 വയസിന് മുകളിലുള്ളവർക്ക് 1000 രൂപ ഓണസമ്മാനമായി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പേജിൽ കുറിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5.76 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

25 ലക്ഷത്തിലധികം സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതോടൊപ്പം നടന്നു. കുറഞ്ഞ വിലക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സംസ്‌ഥാനത്തുടനീളം ഓണച്ചന്തകൾ ആരംഭിക്കുകയും ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കൗൺസിലർമാർക്ക് ‘ഓണക്കൈനീട്ടം’; കൂടുതൽ തെളിവുകൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE