ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും. ട്വിറ്ററിലൂടെയാണ് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ആശംസകള്‍ നേര്‍ന്നത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.

കര്‍ഷകരുടെ അശ്രാന്തമായ പ്രയത്‌നത്തെ ഉയര്‍ത്തിക്കാണിക്കുന്ന വിളവെടുപ്പിന്റെ ആഘോഷമാണ് ഓണമെന്നാണ് രാഷ്‌ട്രപതി ട്വിറ്ററില്‍ കുറിച്ചത്. പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണെന്നും എല്ലാ പൗരൻമാര്‍ക്കും പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉൽസാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉൽസവത്തിന് ആശംസകള്‍ നേരുന്നുവെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ഏവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി താന്‍ പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also: എസ്‌എംഎ; 6 വയസുകാരിക്ക് പുതുജീവൻ, മരുന്ന് സൗജന്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE