പൂവിളികൾ ഉയരുകയായി; തൃപ്പുണ്ണിത്തുറയിൽ ഇന്ന് അത്തച്ചമയ ഘോഷയാത്ര

By Trainee Reporter, Malabar News
Onam_Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: പൂവിളികൾ ഉയരുകയായി. ഓണത്തിലേക്കും ഐശ്വര്യ സമൃദ്ധിയിലേക്കുമുള്ള ശുഭയാത്രക്ക് തുടക്കമിട്ട് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള തൃപ്പുണ്ണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്‌ളാഗ്‌ ഓഫ് നിർവഹിക്കും.

രാവിലെ പത്ത് മണിക്ക് ബോയ്‌സ് മൈതാനിയിൽ നിന്ന് ഇറങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി രണ്ടു മണിയോടുകൂടി തിരികെയെത്തും. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിച്ചാണ് അത്തം ഘോഷയാത്ര നടത്തുക. നിശ്‌ചല ദൃശ്യങ്ങൾക്കൊപ്പം 75ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും. തൃപ്പുണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ സാംസ്‌കാരിക പരിപാടികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.

അതേസമയം, ഓണത്തിന്റെ വരവറിയിച്ചു നഗരങ്ങളിൽ പൂ വിപണി സജീവമായി. ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടു മല്ലികളും അരളി, ജമന്തി, ചില്ലി റോസ്, മുല്ല തുടങ്ങിയവ വിപണിയിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ, തൊട്ടാൽ പൊള്ളുന്ന വിലയാണ് പൂക്കൾക്കെന്നാണ് വിവരം. തിരുവോണം ആകുമ്പോഴക്കും വില ഇനിയും കൂടാനും സാധ്യതയുണ്ട്. മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലിക്ക് കിലോക്ക് 100 രൂപയും, വാടാമല്ലിക്ക് 150 രൂപയും അരളിക്ക് 300 രൂപയുമാണ് വില. പലനിറങ്ങളിലുള്ള റോസാ പൂക്കൾക്ക് ആസ്‌ട്രോ പൂക്കൾക്കും 300 രൂപയുമാണ്.

Most Read| സംസ്‌ഥാനത്ത് ട്രഷറിയില്‍ നിയന്ത്രണം കടുപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE