തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്‌ഥാനത്ത് ട്രഷറിയില്‍ നിയന്ത്രണം കടുപ്പിച്ചു. ഓണച്ചെലവിന് പണം ഉറപ്പാക്കാനാണ് നിയന്ത്രണം ഏർടുത്തിയിരിക്കുന്നത്. അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിനാണ് നിയന്ത്രണം.
അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന് ഉത്തരവ്. നേരത്തെ 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്കായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ജൂലൈയിലാണ് 25 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി ചുരുക്കിയിരുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് 25 ലക്ഷം എന്ന പരിധിയിലേക്ക് ബില്‍ മാറ്റം പരിമിതപ്പെടുത്തിയത്. അതുവരെ ഒരു കോടി വരെയായിരുന്നു. ഇതാണ് പത്തുലക്ഷമായി താഴ്ത്തിയത്. ഇതാണ് പിന്നെയും ചുരുക്കി അഞ്ചു ലക്ഷമാക്കിയിരിക്കുന്നത്.
READ ALSO| പരാതി നൽകിയതിൽ വൈരാഗ്യം; പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു