പരാതി നൽകിയതിൽ വൈരാഗ്യം; പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു

പെൺകുട്ടിയുടെ പിതൃ സഹോദരൻ ആണ് തൂങ്ങി മരിച്ചത്.

By Desk Reporter, Malabar News
Baruipur girl murder case
Representational Image

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു. കൂത്താട്ടുകുളം ഇലഞ്ഞിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ പിതൃ സഹോദരൻ ആണ് തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

പ്രതിയെ കണ്ടെത്താൻ പരിശോധന നടത്തുന്നതിനിടെ ആണ് വീടിനു സമീപത്തെ റബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്ക്‌ ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില ​ഗുരുതരമാണ്.

പ്രതിക്കെതിരെ പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ വർഷം പോക്സോ കേസ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിലുള്ള വൈരാ​ഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പ്രതിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ALSO READ| മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE