കൊച്ചി: എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്‌ത അഭിഭാഷകൻ ബിസിനസോ മറ്റ് ജീവനവൃതിയോ ചെയ്യാൻ പാടില്ല. മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇടത് അഭിഭാഷക സംഘടനായ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് സികെ സജീവാണ് പരാതി നൽകിയത്.
ബാർ കൗൺസിലിൽ എൻറോൾ ചെയ്യുമ്പോഴുള്ള സത്യപ്രതിജ്ഞയിൽ ഇത്തരം കാര്യങ്ങൾ പാടില്ലെന്നുള്ളതാണ്. അതേസമയം മാത്യു കുഴൽനാടൻ ഇപ്പോഴും സജീവമായ ഹൈക്കോടതി അഭിഭാഷകൻ കൂടിയാണ്. അതുകൊണ്ട് തന്നെ ചട്ട ലംഘനം നടത്തിയ മാത്യു കുഴൽനാടനെതിരെ നടപടിയെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
ALSO READ| കോഴിക്കോട് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്