കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വടകരയിലും മാഹിയിലുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സ്‌റ്റിയറിങിനുള്ളില്‍ കുടുങ്ങിപ്പോയി. പിന്നീട് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ശനിയാഴ്‌ച രാവിലെ എട്ടരയോടെ ദേശീയ പാതയിലായിരുന്നു അപകടം. എതിര്‍ദിശയിലായി വന്ന ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
തൃശൂരില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് നേര്‍ക്കുനേര്‍ ഇടിച്ചത്. വടകരയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
MALABAR NEWS| കടൽ കുതിരയുമായി പാലക്കാട് ഒരാൾ പിടിയിൽ