വിവാഹ വാഗ്‌ദാന പീഡനം; പ്രതിയുടെ വിവാഹവേദിയിൽ യുവതിയും പൊലീസും

സംഭവം മുൻകൂട്ടി അറിഞ്ഞ കോഴിക്കോട് സ്വദേശിയായ പ്രതി, പന്തീരാങ്കാവ് പൊലീസ് വിവാഹ വേദിയിൽ എത്തുന്നത് മുൻകൂട്ടി അറിഞ്ഞു മുങ്ങി.

By Desk Reporter, Malabar News
Marriage Promise Torture in Pantheeramkavu
Representational image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ പന്തീരാങ്കാവിൽ പീഡന പ്രതിയുടെ വിവാഹ വേദിയിലെത്തി യുവതിയും പോലീസും. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച ശേഷം മുങ്ങിയ കോഴിക്കോട് സ്വദേശിയായ കാമുകന്റെ വിവാഹദിനത്തിൽ മൈസൂരു സ്വദേശിനിയായ യുവതി പൊലീസുമായി കതിർ മണ്ഡപത്തിൽ എത്തി. പക്ഷെ, വേദിയിൽ നിന്ന് മുങ്ങിയ പ്രതിയെ കണ്ടെത്തിയില്ല.

പന്തീരങ്കാവ് പോലീസ് തിരയുന്ന യുവാവാണ് മുങ്ങിയത്. ഉള്ളാൾ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കോട്ടേക്കാർ ബീരിയയിലാണ് സംഭവം. മംഗളുരു സ്വദേശിനിയുമായുള്ള യുവാവിന്റെ കല്യാണ ചടങ്ങുകൾക്കിടെയാണ് മൈസൂരു സ്വദേശിനി പൊലീസുമായി എത്തിയത്. വിവരമറിഞ്ഞ യുവാവ് മുഹൂർത്തത്തിനു മുൻപേ താലിചാർത്തിയ ശേഷം മണ്ഡപത്തിൽ നിന്നിറങ്ങി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

സംഭവമറിഞ്ഞതോടെ വിവാഹത്തിൽനിന്ന് പിൻമാറുകയാണെന്ന് വധുവും കുടുംബവും അറിയിച്ചു. കോഴിക്കോട് പന്തീരാങ്കാവിലെ ഫ്‌ളാറ്റിൽ വച്ചാണ് യുവാവ് വിവാഹ വാഗ്‌ദാനം നൽകി മൈസൂർ സ്വദേശിനിയായ തന്നെ പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. പ്രണയം നടിച്ച് പലതവണ പന്തീരാങ്കാവിലെ ഫ്‌ളാറ്റിൽ വച്ച് പീഡിപ്പിച്ചതായും 19 ലക്ഷം രൂപയും സ്വർണവും പലപ്പോഴായി തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്‌ന വിഡിയോ കാണിച്ച് യുവാവ് ഭീഷണിപ്പെടുത്തിയെന്നും ഇയാൾ ലഹരിക്ക് അടിമയാണെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പന്തീരാങ്കാവ് പൊലീസ് അറിയിച്ചു.

INFORMATIVE | 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE