തിരുവനന്തപുരം: സംസ്‌ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. സംസ്‌ഥാനത്തെ ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങൾ അടക്കം ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിലൂടെ സർക്കാർ ഇതാണ് ലക്ഷ്യമിടുന്നതെന്നും ഹരിപ്പാട് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിച്ച ഹരിപ്പാട് സബ് ട്രഷറിയുടെ ഉൽഘാടനം നിർവ്വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.
ഹരിപ്പാട് ട്രഷറിക്ക് കേരളത്തിന്റെ ട്രഷറി ചരിത്രത്തിൽ തന്നെ പൈതൃകപരമായ സ്‌ഥാനമാണുള്ളത്. ഒരു കാലത്ത് ശബരിമല ക്ഷേത്രത്തിന്റെ വരുമാനം അടക്കം സൂക്ഷിച്ചിരുന്ന ട്രഷറിയാണിത്. ഇത്തരത്തിൽ ചരിത്ര പ്രാധാന്യമുള്ള ട്രഷറികളുടെ പഴയകാല പ്രവർത്തനത്തെ കുറിച്ചുള്ള അറിവുകൾ പുതു തലമുറയിലേക്ക് കൂടി പകർന്നു നൽകേണ്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Read Also: പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരാൻ നീക്കം