പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരാൻ നീക്കം

By News Desk, Malabar News
petrol-diesel-price
Representational image
Ajwa Travels

ഡെൽഹി: പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരാൻ നീക്കം. ജിഎസ്‌ടി കൗൺസിലിൽ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടു വെയ്‌ക്കും. സംസ്‌ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം.

കേരളമടക്കമുള്ള സംസ്‌ഥാനങ്ങൾ ആണ് പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരുന്നത് എതിർക്കുന്നത്. നഷ്‌ടം കേന്ദ്ര സർക്കാർ വഹിച്ചാൽ പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരുന്നതിൽ തടസമില്ലെന്ന് സംസ്‌ഥാനങ്ങൾ അറിയിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം കേന്ദ്രം അം​ഗീകരിച്ചില്ല.

ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളോട് നീക്കത്തെ അനുകൂലിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിക്കും. മറ്റ് സംസ്‌ഥാനങ്ങൾ നീക്കത്തെ എതിർക്കും.

Also Read: പന്തീരാങ്കാവ് യുഎപിഎ കേസ്; മൂന്നാം പ്രതി ഉസ്‌മാൻ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE