കിറ്റിലെ ഏലക്കയ്‌ക്ക് പിന്നിൽ കോടികളുടെ അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് പിടി തോമസ്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റിലേക്ക് ഏലയ്‌ക്ക വാങ്ങിയതിൽ 8 കോടിയുടെ അഴിമതിയെന്ന് പിടി തോമസ് എംഎൽഎ. കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാതെ ഇടനിലക്കാരിൽ നിന്നാണ് ഉയർന്ന വിലക്ക് ഏലയ്‌ക്ക സംഭരിച്ചത്. ഈ ഇടപാടിൽ സമഗ്രമായ അന്വേഷണം വേണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.

അതേസമയം, ഓണത്തിന് മുൻപ് കിറ്റ് വിതരണം പൂർത്തിയാക്കാത്തത് ഗുരുതര കൃത്യവിലോപമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലക്ഷക്കണക്കിന് ആളുകൾക്ക് കിറ്റ് ലഭിച്ചിട്ടില്ല. ജനങ്ങൾ നിരാശരാണെന്നും ചെന്നിത്തല പറഞ്ഞു.

Also Read: കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് ധനസഹായം; 3.2 കോടി അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE