പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം നിർത്തിവെക്കാൻ നിർദ്ദേശം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ കിറ്റ് വിതരണം നിർത്തിവെക്കാനാണ് ഉത്തരവ്.

By Trainee Reporter, Malabar News
election commission
Representational Image
Ajwa Travels

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഓണക്കിറ്റ് വിതരണം നിർത്തിവെക്കാൻ നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ കിറ്റ് വിതരണം നിർത്തിവെക്കാനാണ് ഉത്തരവ്. സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്‌ജയ്‌ കൗൾ ആണ് നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സിഇഒ കത്ത് നൽകി.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പേരിൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകിയിരുന്നു. ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതാകരുത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്നും, കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നൽകണമെന്നും കത്തിൽ വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

അതിനിടെയാണ് കിറ്റ് വിതരണം നിർത്തിവെക്കാനായുള്ള നിർദ്ദേശം വന്നത്. അതേസമയം, സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണെന്നുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്. കിറ്റ് വിതരണം ഇന്ന് തന്നെ തുടങ്ങുമെന്ന് സപ്ളൈകോ അറിയിച്ചിരുന്നു. എന്നാൽ, നിലവിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് വിതരണം തുടങ്ങിയത്.

Most Read| സംസ്‌ഥാനത്ത്‌ ലോഡ്‌ഷെഡിങ് ഉടനില്ല; പുറത്തു നിന്ന് വൈദ്യുതി വാങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE